സിഖ് വിരുദ്ധ കലാപം: സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ടൈറ്റ്‌ലര്‍

0

jagdish_tytler--621x4141984ലെ സിഖ് വിരുദ്ധ കലാപസ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്‌ലര്‍. ഇദ്ദേഹത്തിനെതിരായ കേസ് പുനരന്വേഷിക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ടൈറ്റലര്‍ വ്യക്തമാക്കിയത്.

കാലാപം നടക്കുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ മൃതദേഹത്തോടൊപ്പമായിരുന്നു താന്‍. ഒരേസമയം രണ്ടിടത്തായിരിക്കാന്‍ തനിക്കെങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

തനിക്കെതിരെ മൊഴിനല്‍കാന്‍ സാക്ഷി സുരീന്ദര്‍ സിങ്ങിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു . അഞ്ചുതവണ മൊഴിമാറ്റിയയാളാണ് സുരീന്ദര്‍ സിങ്. മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്. എസ്. ഫൂല്‍ക്ക പിന്നെന്തിനാണ് മൊഴി എഴുതി നല്‍കാന്‍ അയാളെ നിര്‍ബന്ധിച്ചത്. സുരീന്ദറിന്റെയും അദ്ദേഹത്തിന്റെ മകന്റെയും സത്യവാങ്മൂലമനുസരിച്ച് എച്ച്. എസ്. ഫൂല്‍ക്ക അവരെ ഉപയോഗിക്കുകയായിരുന്നെന്ന് വ്യക്തമാണ്. രണ്ടാം സാക്ഷി ജസ്ബീര്‍ സിങ് ഒളിവില്‍ കഴിയുന്നയാളാണ്. കലാപം നടക്കുമ്പോള്‍ ജസ്ബീര്‍ സിങ് ജോധ്പുരിലായിരുന്നെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട് ടൈറ്റ്‌ലര്‍ പറഞ്ഞു.

കലാപകാലത്ത് സിഖുകാര്‍ക്ക് സുരക്ഷിത താവളമൊരുക്കിയയാളാണ് താനെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്റെ മണ്ഡലത്തില്‍ എന്റെ വീട്ടില്‍ ഞാന്‍ ആളുകള്‍ക്ക് അഭയം നല്‍കി. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് അവരെ തടഞ്ഞുടൈറ്റ്‌ലര്‍ പറഞ്ഞു. രണ്ടുവട്ടം അധികാരമേറ്റിട്ടും ബി.ജെ.പി. എന്തുകൊണ്ട് അക്കാലത്ത് തനിക്കെതിരെ നടപടിയെടുത്തില്ലെന്ന് അദ്ദേഹം ചോദിച്ചു.

കേസില്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട ടൈറ്റ്‌ലര്‍, അക്കാര്യം തെളിയിക്കപ്പെടുംവരെ ഉത്തവാദിത്വപ്പെട്ട പദവികള്‍ ഏല്‍ക്കില്ലെന്നും അറിയിച്ചു.

(Visited 1 times, 1 visits today)