സഞ്ജയ്ദത്തിനു പകരം താന്‍ ജയിലില്‍ പോകാമെന്ന് രാഖി സാവന്ത്

0

rakhi
ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്ത് വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു. ഫിലിം ഫീല്‍ഡ് ഒന്നാകെ സഞ്ജയ്ദത്തിന് പിന്തുണയുമായി വന്നെങ്കിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി 1993 മുംബൈ സീരിയല്‍ ബ്ലാസ്റ്റ് കേസില്‍ 5 വര്‍ഷം തടവിനു വിധിക്കപ്പെട്ട സഞ്ജയ്ദത്തിനു പകരം താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ് എന്ന് പറഞ്ഞാണ് രാഖി രംഗത്തെത്തിയിരിക്കുന്നത്

സഞ്ജയ്ദത്തിന്റെ ശിക്ഷയെ കുറിച്ച് കേട്ടിട്ട് താനാകെ തകര്‍ന്ന നിലയില്‍ ആണെന്ന് രാഖി പറയുന്നു. അത് കൊണ്ട് ദത്തിനു പകരം തന്നെ കൊണ്ട് പോയി ജയിലില്‍ ഇടാന്‍ അവര്‍ നിയമപീഠത്തോട് അഭ്യര്‍ഥിക്കുകയാണ്.

ജയിലിന്റെ ഉള്ളില്‍ കിടക്കുന്നതും പുറത്തു കിടക്കുന്നതും തനിക്ക് ഒരു പോലെ ആണെന്ന് രാഖി പറയുന്നു. ദത്തിന്റെ മോചനത്തിന് വേണ്ടി അങ്ങിനെ ചെയ്യാന്‍ തനിക്കൊരു മടിയുമില്ലെന്നു അവര്‍ ആണയിട്ടു.

 

 

(Visited 5 times, 1 visits today)