ശമ്പളം ലഭിക്കണമെങ്കിലും കൈക്കൂലി നല്‍കണം!!!

0

class1
അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കു ഹൈക്കോടതി പറഞ്ഞ ശമ്പളം നല്‍കണമെങ്കില്‍ മാനേജ്‌മെന്റുകള്‍ക്കു ലക്ഷങ്ങള്‍ കോഴ നല്‍കണം. അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ അടിസ്ഥാന ശമ്പളം 10,000 മുതല്‍ 20,000 രൂപ വരെയാക്കി കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, അധ്യാപകര്‍ക്ക് വിധി പ്രകാരമുള്ള ശമ്പളം നല്‍കണമെന്ന് സിബിഎസ്ഇ ബോര്‍ഡ് മാനേജ്‌മെന്റുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതു പാലിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, ഈ ശമ്പളം നല്‍കണമെങ്കില്‍ ലക്ഷങ്ങള്‍ കോഴ നല്‍കണമെന്ന നിലപാടിലാണു മാനേജ്‌മെന്റുകള്‍.

ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള തുക അധ്യാപകരുടെ അക്കൗണ്ടിലേക്കു മാനേജ്‌മെന്റ് ഇട്ടു നല്‍കും.എന്നാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന്റെ ബാക്കി പിറ്റേന്നു സ്‌കൂളില്‍ തിരിച്ചേല്‍പ്പിക്കണമെന്നാണു മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഹൈക്കോടതി വിധി പ്രകാരം ശമ്പളം നല്‍കണമെങ്കില്‍ ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ നല്‍കണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നു. തുക നല്‍കാന്‍ തയാറാകാത്തവരെ പിരിച്ചുവിടുമെന്നും ഭീഷണിയുണ്ട്.

(Visited 7 times, 1 visits today)