റെയില്‍വെ കൈക്കൂലിക്കേസ്: അനന്തരവനുമായി ഇടപാടുകളില്ലെന്ന് ബെന്‍സാല്‍

0

bansal
റെയില്‍വേ ബോര്‍ഡ് നിയമനത്തിന് അനന്തരവന്‍ കോഴ വാങ്ങിയ സംഭവത്തില്‍ ബന്ധമില്ലെന്നും, അനന്തരവനുമായി ബിസിനസ് ഇടപാടുകളൊന്നുമില്ലെന്നും റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബെന്‍സാല്‍.

അനന്തരവന്‍ പണം വാങ്ങിയതു തന്റെ അറിവോടെയല്ല. സംഭവത്തില്‍ സിബിഐ അന്വേഷണം വേഗത്തില്‍ നടക്കണമെന്നു പവന്‍കുമാര്‍ ബെന്‍സാല്‍ പറഞ്ഞു. ഇതിനിടെ, അനന്തരവന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പവന്‍ കുമാര്‍ ബെന്‍സലിനോടു കോണ്‍ഗ്രസ് വിശദീകരണം തേടിയതായി റിപ്പോര്‍ട്ടുണ്ട്. പവന്‍കുമാര്‍ ബെന്‍സാല്‍ രാജിവയ്ക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു.

90 ലക്ഷം രൂപയുമായി ഇന്നലെ മുംബൈയില്‍ അറസ്റ്റിലായ റെയില്‍വേ ബോര്‍ഡ് അംഗം മഹഷ് കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ബെന്‍സാലിന്റെ അന്തരവന്‍ വിജയ് സിംഗ്ലയെ സിബിഐ അറസ്റ്റ് ചെയ്തത്.

(Visited 2 times, 1 visits today)