യുഡിഎഫ് യോഗം ഇന്നു തിരുവനന്തപുരത്ത്

0

udf

യുഡിഎഫ് യോഗം ഇന്നു തിരുവനന്തപുരത്ത് ചേരും. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയും ഇതു നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും യോഗം ചര്‍ച്ചചെയ്യും. സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമവും വൈദ്യുതി പ്രതിസന്ധിയും പരിഹരിക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കേണ്ടത് ഉള്‍പ്പടെുള്ള കാര്യങ്ങളും ചര്‍ച്ചയ്ക്കു വരും. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിനെ വലയ്ക്കുന്ന പ്രശ്‌നമായി വീണ്ടും ഉയര്‍ന്നു വന്നിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍ചര്‍ച്ചകളും ഇന്നുണ്ടാവും.

 

(Visited 4 times, 1 visits today)