യുഎസ് ആക്രമണം സിറിയയില്‍ അധിനിവേശം നടത്താനുള്ള ശ്രമം: റഷ്യ

0

സിറിയയില്‍ യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ റഷ്യന്‍ പ്രമേയം. സിറിയയില്‍ അധിനിവേശം നടത്താനുള്ള ശ്രമമാണ് യുഎസിന്റേത്. ആക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. സിറിയയില്‍ രാസായുധപ്രയോഗം നടന്നതിന് തെളിവില്ലെന്നും റഷ്യന്‍ പ്രതിനിധി രക്ഷാസമിതിയില്‍ പറഞ്ഞു.
റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യുഎന്‍ രക്ഷാസമിതി അടിയന്തരയോഗം ചേരാന്‍ തീരുമാനിച്ചത്. ഇതിനിടെ രാസായുധ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രാജ്യാന്തര രാസായുധ സമിതിയുടെ സംഘം ഡമാസ്‌ക്കസില്‍ എത്തി.
സിറിയയിലെ ആക്രമണത്തിനെതിരേ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും രംഗത്തെത്തി. സിറിയന്‍ ജനതയെ ദുരിതത്തിലാക്കുന്ന ഒരു നടപടിയും ഒരു അംഗരാജ്യവും ചെയ്യരുതെന്ന് ഗുട്ടെറസ് പറഞ്ഞു. സിറിയയില്‍ രാസായുധ പ്രയോഗം നടന്നെങ്കില്‍ അത് രാജ്യാന്തര ലംഘനമാണ്. എന്നാല്‍ സൈനിക നടപടി ഇതിന് പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 32 times, 1 visits today)