മുബൈ പോലീസിനെതിരെ കോപ്പിയടി ആരോപണം

0

mumbaiആമേന് പിന്നാലെ റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം മുംബൈ പൊലീസും കോപ്പിയടി ആരോപണത്തില്‍. മികച്ച റിപ്പോര്‍ട്ടുകളുമായി പ്രദര്‍ശനം തുടരുന്ന മുംബൈ പൊലീസ് ഹോങ്കോങ് ചിത്രമായ മര്‍ഡറരിന്റെയും ഹോളിവുഡ് ചിത്രമായ ദി ബോണ്‍ ഐഡന്റിന്റിയുടെയും കൊപ്പിയാണെന്നാണ് വാദമുയര്‍ന്നിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളിലെയും സീനുകള്‍ കഥാഗതിയില്‍ മാറ്റം വരുത്തി നിരത്തിയിരിക്കുകയാണ് മുംബൈ പൊലീസിലെന്നാണ് ചലച്ചിത്ര ഗവേഷകന്‍ ആരോപിച്ചിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്ന ആന്റണി മോസസ് എന്ന പൊലീസ് കഥാപാത്രം ദി ബോണ്‍ ഐഡന്റിറ്റിയിലെ നായകന്റെ മാതൃകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും പഴികേള്‍ക്കുകയാണ്. പ്രമുഖ സംഗീതജ്ഞന്‍ യാനിയുടെ സ്‌റ്റോം എന്ന ആല്‍ബവുമായി ഇതിന് സാമ്യമുണ്ടെന്നാണ് വാദം.

 

(Visited 1 times, 1 visits today)