മുംബൈ ഇന്ത്യന്‍സിനു അഞ്ച് വിക്കറ്റ് ജയം

0

mo
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ സച്ചിന് പിറന്നാള്‍ സമ്മാനം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴേസിനെ മുംബൈ ഇന്ത്യന്‍സ് അഞ്ച് വിക്കറ്റിന് തകര്‍ത്താണ് പിറന്നാള്‍ ദിനത്തില്‍ സച്ചിനായി സമ്മാനമൊരുക്കിയത്. 160 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഒരു പന്ത് ശേഷിക്കെ ലക്ഷ്യംകണ്ടു.

വന്‍ ആരവങ്ങള്‍ക്കിടയിലായിരുന്നു മുംബൈ ഇന്ത്യന്‍സും നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മല്‍സരം. പിറന്നാള്‍ ദിനത്തില്‍ സച്ചിനായി ആരാധകര്‍ അലറിവിളിച്ചു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയത് കൊല്‍ക്കത്ത. 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ജാക് കാലിസ് 37ഉം, തിവാരി 33ഉം, ഇയാന്‍ മോര്‍ഗന്‍ 31ഉം റണ്‍സെടുത്ത് അടിത്തറപാകി. തുടക്കത്തില്‍ 19 റണ്‍സെടുത്ത യൂസഫ് പഠാനും 26 റണ്‍സെടുത്ത ഗൗതം ഗംഭീറും കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മുംബൈയ്ക്കായി പ്രഗ്യാന്‍ ഓജയും മിച്ചല്‍ ജോണ്‍സണും രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റ് ചെയ്യാന്‍ മുംബൈയ്ക്കായി സച്ചിനും ഡ്വെയ്ï് സ്മിത്തും ക്രീസിലേക്ക്. സച്ചിന്റെ ആഘോഷത്തിനായി കാത്തിരുന്നവരെ സുനില്‍ നരെയ്്ന്‍ നിരാശപ്പെടുത്തി. അഞ്ചാം ഓവറില്‍ രണ്ട് റണ്‍സെടുത്ത് സച്ചിന്‍ സൈഡ്‌ബെഞ്ചിലേക്ക്. പിന്നാലെയെത്തിയ കാര്‍ത്തിക് 7 റണ്‍സെടുത്തും പുറത്ത്. മുംബൈ ആരാധകര്‍ നിരാശരായെങ്കിലും അവിടെ തുടക്കമിട്ടു സ്മിത്തിന്റെ വെടിക്കെട്ട്. രോഹിത് ശര്‍മയുമൊത്ത് തകര്‍ത്തടിച്ചു. ഇടയ്ക്ക് 62 റണ്‍സെടുത്ത് സ്മിത്തും 34 റണ്‍സെടുത്ത് രോഹിത്തും പുറത്തായെങ്കിലും പൊള്ളാര്‍ഡ് ടീമിന് രക്ഷയായി. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ട 10 റണ്‍സ് ഹര്‍ഭജനും അമ്പട്ടി റായിഡുവും ചേര്‍ന്ന് സ്വന്തമാക്കി.

 

(Visited 1 times, 1 visits today)