മമത ബാനര്‍ജിയെ തടഞ്ഞ സംഭവത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു

0

manmohan-sing

മമത ബാനര്‍ജിയെ എസ്‌ എഫ്‌ ഐക്കാര്‍ തടഞ്ഞ സംഭവത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു . മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ചാണ്‌ ഖേദം പ്രകടിപ്പിച്ചത്‌. ദില്ലിയിലെ ആസൂത്രണകമ്മീഷന്‍ ഓഫിസില്‍ വെച്ചാണ്‌ ഇന്നലെ മമതയേയും മന്ത്രിയേയും എസ്‌.എഫ്‌ .ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്‌.അതേസമയം ഡല്‍ഹിയിലെ സി.പി എം ആസ്‌ഥാനത്തേക്ക്‌ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്താനുളള സാധ്യത കണക്കിലെടുത്ത്‌ ഡല്‍ഹി പൊലീസ്‌ എ.കെ.സി ഭവന്‌ സുരക്ഷ ശക്‌തമാക്കി.

(Visited 1 times, 1 visits today)