മണിപ്പൂരിലെ സൈനിക ഏറ്റുമുട്ടലുകള്‍ വ്യാജം: സുപ്രീംകോടതി സമിതി

0

M_Id_370528_Militant
മണിപ്പൂരിലെ സൈനിക ഏറ്റുമുട്ടലുകള്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ആറ് ഏറ്റുമുട്ടലുകളും വ്യാജമെന്ന് സന്തോഷ് ഹെഡ്‌ഗെയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി.
സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മണിപ്പൂരില്‍ 1500ഓളം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്ന് കാണിച്ചുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി വിശദമായ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്.
ആദ്യഘട്ടത്തില്‍ വിവാദമായ 6 സൈനിക ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാനായിരുന്നു കോടതി നിര്‍ദേശം. ഈ ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്ക് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവും ഉണ്ടായിരുന്നില്ലെന്നും സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വയസ്സുകാരനെ അടക്കം കൊലപ്പെടുത്തിയ ഏറ്റുമുട്ടലുകളാണ് വ്യാജമെന്ന് സമിതി കണ്ടെത്തിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ അതേപടി വിശ്വസിച്ച് സുരക്ഷാ ഏജന്‍സികള്‍ ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു.
ലഭിച്ച വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും സമിതി കോടതിയെ അറിയിച്ചു

(Visited 3 times, 1 visits today)