ബാലികയുടെ മരണം; പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

0

adidi-murder
പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ മര്‍ദനമേറ്റു ബാലിക മരിച്ചു. ബിലാത്തികുളത്തു വാടക വീട്ടില്‍ താമസിക്കുന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അദിതി എസ്. നമ്പൂതിരി (ഏഴ്) ആണ് മരിച്ചത്.
കൊലക്കുറ്റം ചുമത്തി പിതാവ് സുബ്രഹ്മണ്യനെയും (38) രണ്ടാനമ്മ ദേവികയെയും (41) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ബിലാത്തികുളം ബിഇഎം യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അദിദി. ബൈക്ക് അപകടത്തില്‍ ആദ്യ ഭാര്യ മരണപ്പെട്ടതോടെയാണ് സുബ്രഹ്മണ്യന്‍ ദേവികയെ വിവാഹം കഴിച്ചത്.
അദിതിയെ അവശ നിലയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപസ്മാരമാണെന്നാണ് രണ്ടാനമ്മയും പിതാവും ആശുപത്രി അധികൃതരെ അറിയിച്ചത്. കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തിലും പൊള്ളലേറ്റതും മര്‍ദ്ദനമേറ്റതുമായ പാടുകള്‍ കണ്ടതിനാല്‍ ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

(Visited 1 times, 1 visits today)