പ്രിയദര്‍ശന്‍ ചിത്രത്തില്‍ ‘ഡോ.സണ്ണി’ തിരിച്ചെത്തുന്നു

0

dr sunny
പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ മോഹന്‍ലാല്‍ മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയായി വീണ്ടുമെത്തുന്നു. ജൂലൈയില്‍ തുടങ്ങുന്ന പ്രിയദര്‍ശന്റെ മലയാള സിനിമയില്‍ മോഹന്‍ലാല്‍ മണിച്ചിത്രത്താഴിലെ ഡോ.സണ്ണിയെന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തും.

മണിച്ചിത്രത്താഴിന്റെ കഥാകൃത്ത് മധു മുട്ടം, സംവിധായകന്‍ ഫാസില്‍ എന്നിവരുടെ അനുമതിയോടെയാണ് ഡോ. സണ്ണിയെന്ന കഥാപാത്രത്തെ പ്രിയദര്‍ശന്‍ എടുക്കുന്നത്. ഈ കഥാപാത്രമല്ലാതെ പുതിയ സിനിമയില്‍ മണിച്ചിത്രത്താഴുമായി ബന്ധമുള്ള ഒന്നുമുണ്ടാകില്ല. മനോരോഗ വിദഗ്ധനായ ഡോ.സണ്ണി പുതിയൊരു പ്രശ്‌നം പരിഹരിക്കാനെത്തുന്നതാണ് കഥ.

ആന്റണി പെരുമ്പാവൂരാണു നിര്‍മാതാവ്. പ്രിയദര്‍ശന്‍തന്നെ കഥയും തിരക്കഥയും രചിക്കുന്നു.

 

(Visited 2 times, 1 visits today)