പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു: ബിജെപി

0

manmohan-sing
കല്‍ക്കരി അഴിമതിയില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബിജെപി. സ്വന്തം പദവി സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നിയമമന്ത്രിയെ മറയാക്കിയിരിക്കുകയാണെന്നും ബി.ജെ.പി. ആരോപിച്ചു. രാജി ആവശ്യത്തില്‍ മാറ്റമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ പാര്‍ലമെന്റ് സ്തംഭനം വരുംദിവസങ്ങളിലും തുടരുമെന്നുറപ്പായി

കല്‍ക്കരി അഴിമതിയുടെ പേരില്‍ നിയമന്ത്രി രാജിവക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തിയത്. സ്വന്തം രാജിയൊഴിവാക്കാന്‍ പ്രധാനമന്ത്രി നിയമന്ത്രിയെ മറയാക്കിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. നിയമമന്ത്രി രാജിവച്ചാല്‍ പിന്നാലെ സ്ഥാനമൊഴിയേണ്ടിവരുമെന്നറിയാവുന്നതിനാലാണ് പ്രധാനമന്ത്രി ന്യായീകരണവുമായി രംഗത്തെത്തിയതെന്നും ബിജെപി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി പറയുന്നത് പോലെ പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റിലെ ബഹളം കണ്ടല്ല രാജ്യത്തെഅഴിമതി പരമ്പര കണ്ടാണ് ലോകം പരിഹസിച്ച് ചിരിക്കുന്നതെന്നും ബിജെപി തിരിച്ചടിച്ചു. അലിമതിക്കെതിരെ മെയ് നാല് അഞ്ച് തീയതികളില്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധധര്‍ണ്ണകളും റാലികളും സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.

 

(Visited 10 times, 1 visits today)