പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റക്കാരെന്നു തെളിയിക്കുന്ന രേഖകളില്ല: ചാക്കോ

0

Chacko JPC
2ജി വിഷയത്തില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും കുറ്റക്കാരാണെന്നു തെളിയിക്കുന്നതിനു വേണ്ട യാതൊരു ഫയലോ റെക്കോര്‍ഡോ സംയുക്ത പാര്‍ലമെന്ററി സമിതിക്കു (ജെപിസി) കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചെയര്‍മാന്‍ പി.സി.ചാക്കോ. അതുകാരണം തന്നെ കരട് റിപ്പോര്‍ട്ടില്‍ അവരെ ഉള്‍പ്പെടുത്തിയില്ല. സമിതിയിലെ ബിജെപി അംഗങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രിയെയും ധനമന്ത്രി പി.ചിദംബരത്തെയും ചാക്കോ ജെപിസിക്കു മുന്നില്‍ വിളിച്ചുവരുത്തിയില്ല. 30 അംഗങ്ങളുള്ള സമിതിയില്‍ ഇരുവരെയും വിളിച്ചു വരുത്തുന്ന കാര്യത്തില്‍ ഭൂരിപക്ഷ അഭിപ്രായം വന്നില്ലെന്നും ചാക്കോ ന്യായീകരിച്ചു.

മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്ക് ജെപിസിയുടെ മുന്നില്‍ ഹാജരാകുന്നതിനായി ഒരവസരം കൊടുത്തതാണെന്നും അതിനാല്‍ വീണ്ടും വിളിക്കേണ്ട കാര്യമില്ലെന്നും ചാക്കോ വിശദീകരിച്ചു. രാജയുടെ പ്രതിനിധി നേരത്തെ സമിതിക്കു മുന്നില്‍ ഹാജരായി തെളിവുകള്‍ നല്‍കിയിരുന്നു. രാജയ്ക്കും മറ്റുള്ളവര്‍ക്കും പലകാര്യങ്ങള്‍ പറയാനുണ്ടാകും. അവ പരിശോധിച്ചേ കൃത്യമായ നടപടികള്‍ എടുക്കാനാകൂ എന്ന് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും താന്‍ എല്ലാ കാര്യങ്ങളും അറിയിച്ചിരുന്നു എന്ന രാജയുടെ വെളിപ്പെടുത്തലിനു മറുപടിയായി ചാക്കോ പറഞ്ഞു.

 

(Visited 3 times, 1 visits today)