17 പേര് കൊല്ലപ്പെട്ട പൂനെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനത്തില്‍ ഹിമായത്ത് ബേഗ് കുറ്റക്കാരനാണെന്ന് കോടതി. ഏപ്രില്‍ പതിനെട്ടിന് ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും. അതേസമയം കേസിലെ മുഖ്യആസൂത്രകരായ ഇന്ത്യന്‍ മുജാഹീദ്ദിന്‍ ഭീകരരെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
ഗൂഢാലോചനയില്‍ ബേഗ് പങ്കാളിയാണെന്ന് പൂനെയിലെ സെഷന്‍സ് കോടതിയാണ് നിരീക്ഷിച്ചത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക് സ്ഫോടനത്തിന് സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്നാണ് ബേഗിനെതിരായ കുറ്റം.
ജര്‍മന്‍ ബേക്കറി സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2010 ഫെബ്രുവരിയിലാണ് സംഭവമുണ്ടായത്. 2010 സെപ്തംബറില്‍ ബേഗിനെ കസ്റ്റഡിയിലെടുത്തു.
കേസില്‍ 103 സാക്ഷികളെ വിസ്തരിച്ചു. ബേഗിനുള്ള ശിക്ഷ ഏപ്രില്‍ 18ന് വിധിക്കും.
(Visited 2 times, 1 visits today)