പി.വി. സിന്ധുവിനെ വീഴ്ത്തി; സൈന നെഹ്വാളിന് കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സ്വര്‍ണം

0

വനിതാ ബാഡ്മിന്റനിലെ സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടിയ മല്‍സരത്തില്‍ പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സൈന നെഹ്വാള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സ്വര്‍ണം സ്വന്തമാക്കി. ഫൈനലില്‍ 2118, 2321 എന്ന സ്‌കോറിന് സൈന സിന്ധുവിനെ മറികടന്നു. ഇന്ത്യയുടെ 26ാം സ്വര്‍ണമാണിത്.

ഫൈനലില്‍ ഇരുവരും വാശിയേറിയ പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം മേധാവിത്വത്തോടെ റാക്കറ്റേന്തി സൈന സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സിന്ധു 19ാം പോയിന്റ് വരെ മുന്നിട്ട് നിന്നു. അവസാന നിമിഷങ്ങളില്‍ സിന്ധു പതറിയതോടെ സൈന മല്‍സരം വരുതിയിലാക്കി.

പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് മുന്‍ ലോക ഒന്നാം നമ്പറായ മലേഷ്യയുടെ ലീചോങ് വിയെ നേരിടുകയാണ്. പുരുഷ ഡബിള്‍സ് ഫൈനലിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്. സാത്വിക് റെഡ്ഡി ചിരാഗ് ഷെട്ടി സഖ്യമാണ് സ്വര്‍ണംനേടി ഇന്ന് കോര്‍ട്ടില്‍ ഇറങ്ങുന്നത്.

21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ന് സമാപിക്കും. 26 സ്വര്‍ണവും 17 വെള്ളിയും 19 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്‌

(Visited 31 times, 1 visits today)