പാര്‍ട്ടി അന്വേഷണത്തെപ്പറ്റി പ്രതികരിക്കാതെ കേന്ദ്രനേതൃത്വം

0

si
ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തെപ്പറ്റി പ്രതികരിക്കാതെ സി.പി. എം കേന്ദ്രനേതൃത്വം. പാര്‍ട്ടി അന്വേഷണക്കമ്മീഷന്റെ സ്ഥിതിയെന്തെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ചോദിക്കണമെന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പ്രതികരണം. പാര്‍ട്ടി അന്വേഷണം സംബന്ധിച്ച വി.എസിന്റെ വിമര്‍ശനത്തോടാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.അതേ സമയം ഇതെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടും തയ്യാറായില്ല.

(Visited 9 times, 1 visits today)