പവന്‍കുമാറിന്റെ രാജി: കോണ്‍ഗ്രസ്സ് കോര്‍ഗ്രൂപ്പ് ഇന്ന് വീണ്ടും യോഗം ചേരും

0

bansal
റയില്‍വേ ബോര്‍ഡ് അംഗത്തില്‍ നിന്ന് അനന്തരവന്‍ കൈക്കൂലി വാങ്ങിയ കേസില്‍ റയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കേ, കോണ്‍ഗ്രസ് കോര്‍ഗ്രൂപ്പ് ഇന്ന് വീണ്ടും യോഗം ചേരും. ഇന്നലെ ചേര്‍ന്ന കോര്‍ഗ്രൂപ്പ് യോഗത്തില്‍ പവന്‍കുമാര്‍ ബന്‍സലിന്റെ രാജിക്കാര്യത്തില്‍ തീരുമാനമായിരുന്നില്ല. റയില്‍വേ നിയമനത്തില്‍ അനന്തരവന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാറില്ലെന്നാണ് ബന്‍സലിന്റെ നിലപാട്. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ തയ്യാറാണെന്ന് പവന്‍കുമാര്‍ ബന്‍സല്‍ നേതാക്കളെ അറിയിച്ചതായാണ് സൂചന. അതേസമയം, ബന്‍സല്‍ രാജിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബി.ജെ.പിയും സിപിഎമ്മും ഉള്‍പ്പെടെയുളള പ്രതിപക്ഷപാര്‍ട്ടികള്‍

 

(Visited 4 times, 1 visits today)