പവന്‍കുമാര്‍ ബന്‍സല്‍ രാജി സന്നദ്ധത അറിയിച്ചു

0

pawan-bansal-meeting-pm-280_635032745695174586
റയില്‍വെയിലെ അഴിമതിയുമായി ബന്ധപ്പെട്ട് അനന്തരവന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജിസന്നദ്ധത അറിയിച്ചു. പ്രധാനമന്ത്രിയെ കണ്ടാണ് ബന്‍സല്‍ രാജി സന്നദ്ധത അറിയിച്ചത്. ബന്‍സല്‍ റയില്‍ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തലുമായും കൂട്ടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി വൈകിട്ട് യോഗം ചേരും. എന്നാല്‍ വിഷയത്തില്‍ റയില്‍വെ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അഴിമതിയെക്കുറിച്ച് അന്വേഷണമാകാമെന്നും, അതിനപ്പുറം ഒന്നും ചെയ്യാനില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി അംഗം ജനാര്‍ദന്‍ ദ്വിവേദി ഡല്‍ഹിയില്‍ പറഞ്ഞു

ഇന്നലെയാണ് ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്ലയെ കൈക്കൂലി വാങ്ങിയതിന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. അതേസമയം അനന്തരവന്‍ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു ബന്‍സലിന്റെ നിലപാട്. ബന്‍സലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

 

(Visited 8 times, 1 visits today)