പഞ്ചാബിന് ആവേശോജ്ജ്വല ജയം

0

david-miller
പുണെ വോറിയേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആവേശോജ്ജ്വല ജയം. 186 വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെയാണ് പഞ്ചാബ് മറികടന്നത്. മന്‍ദീപ് സിങ്ങിന്റെയും, ഡേവിഡ് മില്‍നറുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കിങ്‌സിന് ജയം സമ്മാനിച്ചത്.

ആരോണ്‍ ഫിഞ്ചും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് മൊഹാലിയില്‍ വെടിക്കെട്ട് പൂരത്തിന് തിരികൊളുത്തി. ആദ്യ ഓവറുകളില്‍ തന്നെ ആവേശംകൊട്ടിക്കയറി. അതിനിടെ 37 റണ്‍സുമായി ഉത്തപ്പ കളമൊഴിഞ്ഞു. ഒന്നാംവിക്കറ്റില്‍ 83റണ്‍സിന്റെ കൂട്ടുകെട്ട്. ഉത്തപ്പ പകര്‍ന്ന തിരി യുവരാജ് ഏറ്റെടുത്തു.

15 ഓവറില്‍ സ്‌കോര്‍ ഒന്നിന് 124. രണ്ടാം വിക്കറ്റ് വീണത് 16ാം ഓവറിലാണ്. തകര്‍ത്തടിച്ച ഫിഞ്ച് 64 റണ്‍സുമായി മടങ്ങി. പിന്നീട് യുവരാജും പുറത്തായെങ്കിലും അവസാന ഓവറുകളില്‍ ലൂക്ക് റൈറ്റും നിറഞ്ഞാടിയതോടെ തൃശൂര്‍ പൂരത്തിനെ വെല്ലുന്ന വെടിക്കായി മൊഹാലിയില്‍. വെറും 10 പന്തില്‍ നിന്ന് റൈറ്റ് 34 റണ്‍സ് നേടി.

മറുപടി വെടിക്കെട്ടിന് ഇറങ്ങിയ പഞ്ചാബ് ആദ്യ ഓവറുകളില്‍ തന്നെ ഞെട്ടി. ഗില്ലിയും അസ്ഹര്‍ മഹ്മൂദും പുറത്ത്. പിന്നാലെ മന്‍ദീപും മനന്‍ വോഹ്‌റയും കളത്തിലേക്ക്. സ്‌കോര്‍ 58ല്‍ വോഹ്‌റ പുറത്തായ ശേഷമെത്തിയ ഡേവിഡ് മില്‍നറുടെ രംഗപ്രവേശനം വന്‍ സ്‌ഫോടനവുമായിട്ടായിരുന്നു.മന്‍ദീപും മില്‍നറും മാറിമാറി തിരികൊളുത്തി. അജാന്ത മെന്‍ഡിസും ദിന്‍ഡയും രാഹുല്‍ ശര്‍മയുമെല്ലാം അതിര്‍ത്തികടന്നു. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് കൂടി വേണം. ലൂക്ക് റൈറ്റിനെ രണ്ട് തവണ നിലംതൊടാതെ പറത്തി മില്‍നര്‍ മൊഹാലിയില്‍ വെന്നിക്കൊടി നാട്ടി. ഒരു പന്ത് ബാക്കിനിര്‍ത്തി.

 

(Visited 3 times, 1 visits today)