ന്യൂട്ടെല്ലാം കുട്ടികളില്‍ ക്യാന്‍സറിന് കാരണമാക്കുന്നുവെന്ന് പഠനം

ന്യൂട്ടെല്ലാം കുട്ടികളില്‍  ക്യാന്‍സറിന് കാരണമാക്കുന്നുവെന്ന് പഠനം
January 12 14:17 2017 Print This Article

കുട്ടികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ന്യൂട്ടെല്ല. ലോകത്തേറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചോക്കളേറ്റ് ക്രീം നിങ്ങളുടെ കുട്ടികളിലേക്ക് കടത്തിവിടുന്നത് കാന്‍സറാണോ? ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് കാന്‍സറിന് കാരണമാകുമെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
പാമോയിലാണ് ന്യൂട്ടെല്ലയിലെ അടിസ്ഥാന ഘടകം. കൂടുതല്‍ കാലം കേടാകാതെ നില്‍ക്കുന്നതിനും മൃദുത്വത്തിനും വേണ്ടിയാണ് പാമോയില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, പാമോയില്‍ കാന്‍സറിന് കാരണമാകുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അഥോറിറ്റി വ്യക്തമാക്കുന്നു.
പാമോയില്‍ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ന്യൂട്ടെല്ലയുടെ നിര്‍മ്മാതാക്കളായ ഫെരേരോ ഇതിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. പാമോയിലിന്റെ ഉപയോഗം കാന്‍സറിന് കാരണമാകില്ലെന്ന് ഫെരോരോ പ്രഖ്യാപിക്കുന്നു. പാമോയില്‍ ഇല്ലെങ്കില്‍ ന്യൂട്ടെല്ലയുടെ രുചിയും ഗുണവും ഇപ്പോഴത്തേതുപോലെയുണ്ടാകില്ലെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
എന്നാല്‍, വിപണിയിലെ ഏറ്റവും വിലകുറഞ്ഞ എണ്ണയായ പാമോയില്‍ ഉപയോഗിക്കുന്നതു വഴിയുള്ള കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉദ്പാദകരുടെ ലക്ഷ്യമെന്നതാണ് യാഥാര്‍ഥ്യം. മറ്റ് എണ്ണകള്‍ ഉപയോഗിക്കുകയാണെങ്കില്‍ എട്ടുമുതല്‍ 22 മില്യണ്‍ ഡോളര്‍വരെ വര്‍ഷം ഫെരേരോയ്ക്ക് നഷ്ടമാകും. പാമോയില്‍ ഇല്ലാതെ ന്യൂട്ടെല്ല നിര്‍മ്മിക്കുന്നത് മറ്റേതെങ്കിലും ചോക്കളേറ്റ് ക്രീം നിര്‍മ്മിക്കുന്നതിന് തുല്യമാകുമെന്ന് ന്യൂട്ടെല്ലയുടെ മാര്‍ക്കറ്റിങ് മാനേജര്‍ വിന്‍സെന്‍സോ ടാപ്പെല്ല പറയുന്നു.
200 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂടാക്കിയാല്‍ മാത്രമേ പാമോയില്‍ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാനാവൂ. അതിന്റെ ചുവപ്പുനിറവും മണവും പോകണമെങ്കില്‍ ഇത്രയും കൂടിയ ഊഷ്മാവില്‍ ശുദ്ധീകരിക്കേണ്ടിവരും. ഇത്രയും ചൂടാക്കുമ്പോള്‍ അപകടകാരിയ ഗ്ലൈസിഡില്‍ ഫാറ്റി ആസിഡ് അതില്‍ ഉദ്പാദിക്കപ്പെടുമെന്ന് യൂറോപ്യന്‍ ഫുഡ് അഥോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഉപഘടകമായ ഗ്ലിസിഡോള്‍ കാന്‍സറിന് കാരണമാകുന്ന വസ്തുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

MORE NEWS

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ