നിറകണ്ണുകളോടെ മഞ്ജു വാര്യര്‍… വീഡിയോ വൈറലാകുന്നു…

0
മഞ്ജുവാര്യരുടെ നറഞ്ഞ കണ്ണുകളുമായി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.അച്ഛനൊപ്പമുള്ള നിമിഷങ്ങള്‍ കണ്ണീരോടെ പങ്കുവച്ചാണ് നടി ക്യാമറയ്ക്ക് മുന്നിലിരിക്കുന്നത്.ദൈവം തന്ന വരം എനിക്ക് കിട്ടിയില്ല,ദൈവമേ വരമായി വന്നൂ…എന്‍ അമ്മ” ഈ തമിഴ്‌മൊഴി പറഞ്ഞുകൊണ്ടാണ് മഞ്ജു സംസാരിച്ച് തുടങ്ങിയത്.ഒപ്പം നിറഞ്ഞൊഴുകിയ കണ്ണീര്‍ തുള്ളികള്‍ തുടയ്ക്കാന്‍ പാടിപെടുന്ന മഞ്ജുവിനെ ക്യാമറയില്‍ കാണാം.സമുദ്രക്കനിയുടെ അപ്പ എന്ന തമിഴ് ചിത്രത്തിന് പിന്തുണയുമായി മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ആരാധകരെ വീണ്ടും ആകര്‍ഷിച്ചിരിക്കുന്നത്.

 

കന്യാകുമാരിയിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്ത് ജനിച്ചുവളര്‍ന്ന ഓര്‍മ്മയില്‍ നിന്ന് അച്ഛന്റെ കാന്‍സര്‍ രോഗം വരെ മഞ്ജു പങ്കുവച്ചു.കണ്ണീര്‍ തുടച്ചുകൊണ്ട് .ഞങ്ങള്‍ ചിരിക്കാന്‍ വേണ്ടി അച്ഛന്‍ ഒരുപാട് കണ്ണീര്‍ ഉള്ളിലൊതുക്കിയിട്ടുണ്ടെന്നും അന്നൊക്കെ എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല.അച്ഛന്റെ വിയര്‍പ്പു തുള്ളികള്‍ കോര്‍ത്താണ് എന്റെ ചിലങ്ക.ജീവിതത്തിലെ പല തീരുമാനങ്ങളും ഞാന്‍ സ്വന്തമായി എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല.ഒപ്പം നിന്നേയുള്ളൂ.ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ഏറ്റവും വലിയ പിന്‍ബലമെന്നും നടി പറയുന്നു.

 

 

(Visited 43 times, 1 visits today)