നാറാത്തെ ആയുധ പരിശീലനം; സഹായം നല്‍കിയവരില്‍ കര്‍ണ്ണാടക സ്വദേശിയും

1

narath-2
നാറാത്തെ ആയുധ പരിശീലന കേന്ദ്രത്തില്‍നിന്ന് പിടിയിലായവര്‍ക്ക് സഹായം നല്‍കിയവരില്‍ കര്‍ണ്ണാടക സ്വദേശിയും. ഇയാളുടെ അക്കൗണ്ടില്‍നിന്ന് പണം എത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. അതിനിടെ പരിശീലന കേന്ദ്രത്തിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ബിജെപി നാളെ നടത്താനിരിക്കുന്ന മാര്‍ച്ച് പോപ്പുലര്‍ ഫ്രണ്ട് തടയുമെന്ന് പ്രഖ്യാപിച്ചതോടെ കനത്ത ജാഗ്രതയിലാണ് പോലീസ്.
കസ്റ്റഡിയിലുള്ള ഒരാളുടെ കൈവശമുള്ള രേഖകള്‍ പരിശോധിച്ചപ്പോഴാണ് കര്‍ണ്ണാടക സ്വദേശിയുമായുള്ള ബന്ധം വ്യക്തമായത്. ഗള്‍ഫ് ബന്ധമുള്ള ഇയാളുടെ അക്കൗണ്ടില്‍ നിന്നും പിടിയിലായവര്‍ക്ക പണം ലഭിച്ചെന്ന് മനസ്സിലായതോടെ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. ഒരു തീവ്രവാദി നേതാവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. അന്വേഷമണത്തെ ബാധിക്കുമെന്നതുകൊണ്ട് തന്നെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
അറസ്റ്റിലായ ഒരാളുടെ അക്കൗണ്ടിലേക്ക് വന്ന 80 ലക്ഷം രൂപ ചിലവഴിച്ചതിന്റെ വിവരങ്ങളും ശേഖരിച്ചു വരികയാണ് വെസ്‌റ്റേണ്‍ മണി യൂണിയന്‍ വഴി വന്ന പണം മറ്റു ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപോഗിച്ചതായാണ് കരുതുന്നത്.
21 പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഈ മാസം 8ന് അവസാനിക്കും

(Visited 4 times, 1 visits today)

1 COMMENT