തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു

0

thihar bgജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരുക്ക്. അതീവ സുരക്ഷാ സന്നാഹമുള്ള തിഹാര്‍ ജയിലില്‍ തടവുകാരന്റെ അസ്വാഭാവിക മരണം ഇക്കൊല്ലം ഇതു മൂന്നാം തവണയാണ്.

സീലംപുര്‍ സ്വദേശിയായ ജാവേദ് എന്നയാളാണ് ഇന്നലെ വൈകിട്ടോടെ മരിച്ചത്. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. ഇയാളുടെ ശരീരത്തില്‍ കത്തികൊണ്ടുള്ള മുറിവേറ്റിട്ടുണ്ട്.

ദില്ലി കൂട്ട ബലാത്സംഗ കേസിലെ പ്രതി രാം സിങ് മരിച്ചത് രണ്ടു മാസം മുന്‍പാണ്. സെല്ലില്‍ ഇയാള്‍ ആത്മഹത്യചെയ്യുകയായിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു മുന്‍പ് വിചാരണത്തടവുകാരിയായ സ്ത്രീ ഇവിടെ തൂങ്ങി മരിച്ചിരുന്നു. ഇന്നലത്തെ സംഭവത്തോടെ തിഹാര്‍ ജയിലില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

(Visited 3 times, 1 visits today)