തിരുപ്പൂരില്‍ പീഡനത്തിനിരയായ മലയാളി ബാലികയുടെ നില ഗുരുതരം

0

child
തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മലയാളി കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ശാലയിലെ ജോലിക്കാരിയായ എറണാകുളം സ്വദേശിനിയുടെ എട്ടുവയസുപ്രായമുള്ള മകളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ അയല്‍വാസികളായ നാലുപേര്‍ അറസ്റ്റിലായി. ഡല്‍ഹി പീഡനത്തിനു സമാനമായ സംഭവമാണ് തിരുപ്പൂരിലും നടന്നിട്ടുള്ളത്. ഡല്‍ഹിയിലേതുപോലെ കുട്ടിയെ പീഡിപ്പിച്ചത് അയല്‍വാസികളാണ്. തിരുപ്പൂര്‍ പൊലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചതായും ആരോപണമുണ്ട്. അതേ സമയം പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് ചികിത്സ നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

(Visited 1 times, 1 visits today)