തലസ്ഥാനത്ത് വീണ്ടും പീഡനം; അഞ്ചുവയസ്സുകാരിയുടെ നില ഗുരുതരം

0

delhi_rape_1355724187_540x540
രാജ്യ തലസ്ഥാനത്ത് ബലാത്സംഗത്തിന് ഇരയായ അഞ്ചു വയസ്സുകാരിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ കഴുത്ത് മുറിച്ച നിലയിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് ഗാന്ധിനഗര്‍ ഈസ്റ്റിലെ വീട്ടില്‍ നിന്ന് കുട്ടിയെ അയല്‍വാസി തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച ശേഷം നിരവധി തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് അറിയിച്ചു.
ഇയാളുടെ ഫ്‌ലാറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട വീട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.

(Visited 2 times, 1 visits today)