തന്റെ ജീവിതം സിനിമയാക്കിയാല്‍ അഭിനയിക്കാന്‍ ആ നടി വേണം; സണ്ണിലിയോണ്‍

0
1

സണ്ണി ലിയോണിന്റെ കഥ പറയുന്ന ഒരു ചിത്രം വരുന്നു. കനേഡിയന്‍ സംവിധായകന്‍ ദിലീപ് മേത്ത ഇത്തരം ഒരു ചിത്രത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ സണ്ണി ലിയോണ്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ സണ്ണിയെക്കുറിച്ച് ഒരു ചിത്രം ഇറങ്ങാന്‍ പോകുന്നു എന്നും സണ്ണി തന്നെയാണു ചിത്രത്തിലെ നായികയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണു സണ്ണി ആ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. തന്റെ ജീവിതം സിനിമയാക്കിയാല്‍ വിദ്യാബാലന്‍ അതില്‍ നായികയായാല്‍ മതിയെന്ന അഭിപ്രായവുമായി സണ്ണി ലിയോണ്‍ രംഗത്ത്. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ വിദ്യയുടെ അഭിനയം തന്റെ ഹൃദയം കീഴടക്കിയെന്നും അതുകൊണ്ടു തന്റെ കഥപറയുന്ന ചിത്രത്തില്‍ വിദ്യാബാലന്‍ വേണം നായികയാകാന്‍ എന്നും സണ്ണി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ