ഡല്‍ഹി ബാലപീഡനം: ഒരാള്‍കൂടി അറസ്റ്റില്‍

0

delhi
ഡല്‍ഹിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ മനോജ് കുമാറിന്റെ സുഹൃത്ത് പ്രദീപ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ബിഹാറില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. മനോജ് കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഒരാള്‍ മാത്രമല്ലെന്ന് പൊലീസിന് സൂചന ലഭിച്ചത്. ഇതേതുടര്‍ന്ന് രണ്ടാം പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു.

പെണ്‍ കുട്ടിയെ പീഡിപ്പിച്ചത് പ്രദീപ്കുമാറാണെന്നാണ് മനോജ് കുമാര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. പ്രദീപിന്റെ ആവശ്യപ്രകാരം പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവരിക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ പറയുന്നു. പെണ്‍കുട്ടി മരിച്ചുവെന്ന് തെറ്റിദ്ധരിച്ച് ഇരുവരും മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് രക്ഷപെടുകയായിരുന്നു. അതേസമയം, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

 

(Visited 5 times, 1 visits today)