ടുജി അഴിമതി: സംയുക്ത പാര്‍ലമെന്ററി സമിതിയുടെ കാലാവധി നീട്ടി

0

Chacko JPC
ടുജി സ്‌പെക്ട്രം അഴിമതി പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)യുടെ കാലാവധി നീട്ടി. ലോക്‌സഭയില്‍ ഇത് സംബന്ധിച്ച് ജെപിസി അധ്യക്ഷന്‍ പിസി ചാക്കോ കൊണ്ടുവന്ന പ്രമേയത്തിന് അംഗീകാരം ലഭിച്ചു. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതു വരെയാണ് കാലാവധി നീട്ടിയത്.
ഈ മാസം മെയ് 10ന് ജെപിസിയുടെ കാലാവധി അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു.

ഇതിനു മുന്നോടിയായി പി.സി ചാക്കോയും മന്ത്രി കമല്‍നാഥും സ്പീക്കര്‍ മീരാകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ടുജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ച് അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ കാലാവധി നീട്ടാന്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സമ്മതിക്കുകയായിരുന്നു.
ഡിഎംകെയിലെയും തൃണമൂല്‍ കോണ്‍ഗ്രസിലെയും അംഗങ്ങളടക്കം ജെപിസിയിലെ പതിനഞ്ചോളം അംഗങ്ങള്‍ അധ്യക്ഷന്‍ പിസി ചാക്കോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അധ്യക്ഷനിലുള്ള തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചാക്കോയെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

(Visited 6 times, 2 visits today)