ടിപി സ്മരണയില്‍ 51 കവിതകള്‍

0

tp
ടിപി സ്മരണ പുതുക്കാന്‍ 51 കവിതകളുടെ സമാഹാരം. സിപിഎം സഹയാത്രികരായിരുന്ന ഒരു കൂട്ടം കവികളാണ് പുസ്തകത്തിനു പിന്നില്‍. 51 സാക്ഷികള്‍ എന്നു പേരിട്ടിരിക്കുന്ന സമാഹാരം ഒഞ്ചിയത്തെ ടിപി രക്തസാക്ഷി ദിനാചരണത്തില്‍ പ്രകാശനം ചെയ്യും.

എന്‍. പ്രഭാകരന്‍, വി. ആര്‍. സുധീഷ്, വീരാന്‍ കുട്ടി, കെ.സി. ഉമേഷ് ബാബു, പവിത്രന്‍ തീക്കുനി, ശിഹാബുദ്ദീന്‍ പൊയ്തുംകടവ് എന്നിവരുള്‍പ്പെടെ 51 പേരുടേതാണ്‍ 51 സാക്ഷികളിലെ കവിതകള്‍. റിബലുകള്‍ക്ക് റെഡ്്‌സല്യൂട്ട് എന്ന ഗ്രന്ഥത്തിന്റെ രചയിതാവും എസ്എഫ്‌ഐ നേതാവുമായിരുന്ന ലിജീഷ് കുമാറാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഴുതപ്പെട്ട അഞ്ചാമത്തെ പുസ്തകമാണിത്. ടിപി വധത്തിന് ഒരാണ്ട് തികയുമ്പോഴും കൊലപാതകം ഉയര്‍ത്തിയ അലകള്‍ ഇനിയും അസ്തമിച്ചിട്ടില്ലെന്ന് 51 സാക്ഷികള്‍ എന്ന പുസ്തകം വിളിച്ചു പറയുന്നു. സിപിഎം രാഷ്ട്രീയത്തിന് പേനെയടുത്ത 51 പേര്‍ പാര്‍ട്ടിക്കെതിരെ പേനയെടുക്കുന്നതും ഇവിടെ കാണാം.

 

(Visited 8 times, 1 visits today)