ടിപിയാകാന്‍ മമ്മൂട്ടി

0

 

tp mammooty
ടി പി ചന്ദ്രശേഖരനായി മമ്മൂട്ടി വെള്ളിത്തിരയിലെത്തുന്നു. ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി ഒരുക്കുന്ന ചിത്രത്തില്‍ നായകനാകാന്‍ മമ്മൂട്ടി തയ്യാറായി എന്നാണ് സൂചന. നേരത്തേ കഥ കേട്ട മമ്മൂട്ടി അഭിനയിക്കാന്‍ പറ്റിലെന്ന്ു തീര്‍ത്തു പറഞ്ഞതോടെ ഐ വി ശശിയുടെ സ്വപ്ന പദ്ധതിയായ സിനിമ അനിശ്ചിതത്വത്തിലായിരുന്നു.

മലയാളികളെ കോരിത്തരിപ്പിച്ച ടി ദാമോദരന്‍ ടി പി കൊല്ലപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ കഥയാണ് നീണ്ട ഇടവേളയ്ക്കു ശേഷം ഐ വി ശശി അഭ്രപാളികളിലെത്തിക്കുന്നത്. 2012 മേയ് നാലിന് ടി പി കൊലപ്പെടുന്നതിനും മുമ്പ് ടി ദാമോദരന്‍ 2012 മാര്‍ച്ച് 28-ന് ഓര്‍മയായി. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയതയാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ഏറെ സമാനതയുള്ള ഈ തിരക്കഥ.

 

(Visited 3 times, 1 visits today)