ചൈനീസ് അധിനിവേശം: ഇന്ത്യ പ്രതിഷേധം അറിയിക്കും

0

LoC_2_0_1_0
ജമ്മു കശ്മീരിലെ ലഡാക്കില്‍ ചൈനിസ് ട്രൂപ്പ് ക്യാംപ് ചെയ്യുന്ന സംഭവത്തില്‍ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിക്കും. ഇന്ത്യയിലെ ചൈനീസ് അംബാസഡറെ വിളിച്ചു വരുത്തിയായിരിക്കും ഇന്ത്യ പ്രതിഷേധം അറിയിക്കുക.
നേരത്തെ ചൈനയുമായി ഫ്‌ളാഗ് മീറ്റിങ്ങിന് ഇന്ത്യന്‍ സൈന്യം ശ്രമിച്ചിരുന്നെങ്കിലും ചൈന ഇതിന് തയാറായിരുന്നില്ല. ചൈനീസ് ട്രൂപ്പുകള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അതിക്രമിച്ച് കടന്നിട്ടുണ്ടെന്ന വാര്‍ത്ത ചൈനീസ് അധികൃതര്‍ നിഷേധിച്ചിരുന്നു.
ഇന്ന് ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ബിക്രം സിങ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നിതനാണ് ജനറല്‍ സിങ് എത്തുന്നത്. ചൈനീസ് അധനിവേശത്തെ തുടര്‍ന്ന ഉണ്ടായിരിക്കുന്ന സ്ഥിതിഗതികള്‍ ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ബിക്രം സിങ്ങിന് വിശദീകരിച്ച് നല്‍കും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ജനറല്‍ കൂടിക്കാഴ്ച്ച നടത്തും.

(Visited 4 times, 1 visits today)