ഗെയിലിന് ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി

0

gayle640
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അതിവേഗ സെഞ്ചുറി ഇനി ക്രിസ് ഗെയിലിന്റെ പേരില്‍. പൂണെ വാരിയേഴ്‌സിനെതിരെ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ സിക്‌സറുകളുടെ പെരുമഴ തന്നെ പെയ്യിച്ച ഗെയില്‍ വെറും 30 പന്തില്‍ നിന്നാണ് സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്. 11 സിക്‌സറുകളും 8 ഫോറുകളും സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഗെയിലിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ ആരോണ്‍ ഫിഞ്ചിനെതിരെ ഒരോവറില്‍ നേടിയ നാലു സിക്‌സറുകളും ഉള്‍പ്പെടുന്നു.

2010 ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ യൂസഫ് പഠാന്‍ 37 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഗെയിലാട്ടത്തില്‍ പഴങ്കഥയായത്.

ഐപിഎല്ലില്‍ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറിയുടെ ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്. കൊച്ചി ടസ്‌കേഴ്‌സിനെതിരെ 66 പന്തില്‍ നിന്നായിരുന്നു സച്ചിന്റെ സെഞ്ചുറി നേട്ടം. ഐപിഎല്ലിലെ ആദ്യ സെഞ്ചുറിക്ക് ഉടമ കൊല്‍ക്കത്ത താരമായിരുന്ന ബ്രണ്ടന്‍ മക്കല്ലമാണ്. 2008 ഏപ്രില്‍ 18 ന് ഐപിഎല്ലിലെ തന്നെ ആദ്യ മല്‍സരത്തില്‍ മക്കല്ലം സെഞ്ചുറി നേടി. 73 പന്തില്‍ നിന്ന് പുറത്താകാതെ 158 റണ്‍സായിരുന്നു മക്കല്ലത്തിന്റെ സംഭാവന.

 

(Visited 2 times, 1 visits today)