കോഴിക്കോട് പിഷാരിക്കാവില്‍ വെടിക്കെട്ടപകടം; 11 പേര്‍ക്ക് പരുക്ക്

0

fire bgകോഴിക്കോട് കൊയിലാണ്ടി കൊല്ലം പിഷാരിക്കാവില്‍ ഉല്‍സവത്തിനിടെ വെടിക്കെട്ടപകടം. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ല. പരുക്കേറ്റവരില്‍ ഏഴു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് അപകടം. നിശ്ചിത ഉയരത്തില്‍ പൊട്ടേണ്ട അമിട്ട് താഴെവീണ് പൊട്ടിയതാണ് അപകടത്തിനു കാരണം. വെടിക്കെട്ട് തുടങ്ങി പാതി പിന്നിട്ട ശേഷമായിരുന്നു അപകടം. ആളുകള്‍ക്ക് പരുക്കേറ്റതോടെ വെടിക്കെട്ട് നിര്‍ത്തിവച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.

(Visited 7 times, 1 visits today)