കേരളം ഭരിക്കുന്നത്‌ മൂന്നു ന്യൂനപക്ഷ മന്ത്രിമാര്‍ : സുകുമാരന്‍ നായര്‍

0

vellappaly-and-sukuചങ്ങനാശേരി: കേരളം ഭരിക്കുന്നതു ന്യൂനപക്ഷ സമുദായക്കാരായ മൂന്നു മന്ത്രിമാരാണെന്നും മറ്റു മന്ത്രിമാര്‍ക്കു യാതൊരു വിലയുമില്ലെന്നും എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു മാത്രമേ രക്ഷയുള്ളുവെന്നും ഭൂരിപക്ഷം പലായനം ചെയ്യേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെരുന്ന എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തെത്തിയ എസ്‌.എന്‍ .ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. െവെകുന്നേരം നാലുമണിയോടെയാണ്‌ വെള്ളാപ്പള്ളി എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്ത്‌ എത്തിയത്‌.

അടച്ചിട്ട മുറിയില്‍ സുകുമാരന്‍ നായരുമായി ഒരു മണിക്കൂര്‍ വെള്ളാപ്പള്ളി സംസാരിച്ചു. പിന്നീട്‌ ഇരുവരും സംയുക്‌തമായി മാധ്യമപ്രവര്‍ത്തകരെ കണ്ടു. കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എന്‍.എസ്‌.എസിനെ തള്ളിപ്പറഞ്ഞാല്‍ ഒരു ചുക്കും സംഭവിക്കില്ല, എന്നാല്‍ എന്‍.എസ്‌.എസ്‌. ചെന്നിത്തലയെ തള്ളിക്കളഞ്ഞാല്‍ അദ്ദേഹം തെക്കുവടക്കു നടക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്‌.എസിന്റെ പിന്തുണ കൊണ്ടാണ്‌ ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരല്ല. അവര്‍ക്ക്‌ ലഭിക്കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിനും കിട്ടണം. വിശാല ഹിന്ദു ഐക്യത്തിനു ശ്രമിക്കും. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ െഹെന്ദവരോടു വേര്‍തിരിവ്‌ കാണിച്ചു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമോയെന്നു പിന്നീടു തീരുമാനിക്കും.

കേരളത്തിലെ രാഷ്‌ട്രീയ-ഭരണ രംഗത്ത്‌ ഭൂരിപക്ഷ ഐക്യം ഏതു രീതിയില്‍ പ്രതിഫലിക്കുമെന്നു കാണാന്‍ അധികനാള്‍ വേണ്ടി വരില്ലെന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പറഞ്ഞു. ഭൂരിപക്ഷത്തിന്‌ സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം. ഇരു സമുദായങ്ങളും മുമ്പ്‌ ഉന്നയിച്ച സംവരണ തര്‍ക്ക വിഷയത്തില്‍നിന്ന്‌ പിന്‍മാറിയതായി ഇരുവരും പറഞ്ഞു.

സംവരണത്തിന്റെ പേരില്‍ എന്‍.എസ്‌.എസ്‌.- എസ്‌.എന്‍.ഡി.പി. ഐക്യത്തിനു കോട്ടമുണ്ടാകില്ല. ഐക്യം തകര്‍ക്കാനുള്ള രാഷ്ട്രീയക്കാരുടെ നീക്കം പരസ്‌പര ധാരണയോടെ അതിജീവിക്കും. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്കു സംവരണം നല്‍കാനുളള നടപടികള്‍ക്കു സംവരണാനുകൂല്ല്യം നേടുന്ന സമുദായ അംഗങ്ങളുടെ പിന്തുണ കൂടി വേണമെന്നാണ്‌ ആഗ്രഹം. രണ്ടു സമുദായ സംഘടനകള്‍ക്കും രണ്ട്‌ രാഷ്‌ട്രീയ നിലപാട്‌ ഉണ്ടായാല്‍ പോലും സാമുദായിക ഐക്യത്തെ ഒരിക്കലും ബാധിക്കില്ല. വിശാല ഹിന്ദു ഐക്യം എന്നതിനേക്കാളുപരി വിശാലസാമുദായിക ഐക്യമാണ്‌ ലക്ഷ്യമിടുന്നത് സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പറഞ്ഞു.

(Visited 4 times, 1 visits today)