കൂട്ടബലാല്‍സംഗം: ബിരുദവിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍

0

delhi_rape_1355724187_540x540
ക്‌ലാസ് കഴിഞ്ഞ് വീട്ടില്‍ പോവാന്‍ ബസ് കാത്തു നിന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. മണിക്കൂറുകള്‍ക്കുശേഷം റോഡിലേക്ക് വലിച്ചെറിയപ്പെട്ട കുട്ടി മൂന്നു ദിവസമായി അലഹബാദിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
അലഹബാദിലെ പ്രമുഖ കോളജ് ഒന്നാം വര്‍ഷ ബി.എസ്.സി ബിരുദ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. മൂന്ന് ദിവസം മുമ്പ് വഴിയോരത്ത് ഗുരുതരമായി മുറിവേറ്റ് കിടന്ന പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ ബോധരഹിതയായ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബോധം തിരിച്ചു കിട്ടിയപ്പോഴാണ് പെണ്‍കുട്ടി നടന്ന സംഭവം പുറത്തറിയിച്ചത്.
ക്ലാസ് കഴിഞ്ഞ് വാഹനം കാത്തു നില്‍ക്കവേ കാറിലെത്തിയ നാലംഗ സംഘം ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കാറിലിട്ട് കൂട്ട ബലാല്‍സംഗം ചെയ്ത ശേഷം റോഡരികില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ മടി കാണിച്ച പൊലീസ് പിന്നീട് മാധ്യമ ഇടപെടലുകളെ തുടര്‍ന്നാണ് കേസ് എടുത്തത്. എന്നാല്‍, പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് പറയുന്നത്.
അതിനിടെ, കുട്ടിയെ ചികില്‍സിക്കുന്ന ലേഡി ഡോക്ടര്‍ കേസ് പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നതായി പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു.

(Visited 4 times, 1 visits today)