കുറുക്കന്റെ മാംസം വില്‍പ്പനയ്ക്ക്; ചൈനയില്‍ 900 കച്ചവടക്കാര്‍ അറസ്റ്റില്‍

0

fox
വ്യാഴാഴ്ച്ച അധികൃതര്‍ ചൈനയില്‍ ഉടനീളം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത മാംസം വില്‍ക്കുകയും കൈവശം വെയ്ക്കുകയും ചെയ്ത 900 കച്ചവടക്കാരെ അറസ്റ്റ് ചെയ്തതായി ചൈനീസ് സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്നു മാസക്കാലം ചൈനയില്‍ വിറ്റ ഭക്ഷ്യയോഗ്യമല്ലാത്ത മാംസത്തിന്റെ പേരിലാണ് നടപടി.
ചൈനയിലുടനീളം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 20000 ടണ്‍ മാംസം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആട്ടിറച്ചിയെന്ന പേരില്‍ വിറ്റിരുന്നത് കുറുക്കന്റെയും എലിയുടെയും നീര്‍നായയുടെയും മാംസമാണെന്ന് കണ്ടെത്തി. കോഴിക്കാലുകള്‍ കേടാകാതെ സൂക്ഷിക്കാന്‍ ഹൈട്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കുകയും കോഴിയുടെ തൂക്കം കൂട്ടുന്നതിനായി വെള്ളം കുത്തി വെയ്ക്കുകയും തുടങ്ങി നിരവധി കൃത്രിമങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.നേരത്തെ വേസ്റ്റില്‍ നിന്നും ആന്റിബയോട്ടിക്‌സ് ഉണ്ടാക്കുകയും ഗട്ടര്‍ ഓയില്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്ന വാര്‍ത്തകള്‍ ചൈനയില്‍ നിന്നും ഉയര്‍ന്നിരുന്നു.

(Visited 1 times, 1 visits today)