കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണം; ദത്ത് സുപ്രീംകോടതിയില്‍

0

4cd13d8b-729f-4358-83f6-ed3a0a856692HiRes
1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് സഞ്ജയ് ദത്ത് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കീഴടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദത്ത് കോടതിയെ സമീപിച്ചത്. തനിക്ക് മാപ്പ് നല്‍കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്നാണ് ദത്തിന്റെ അപേക്ഷ.
ശിക്ഷയില്‍ ഇളവുകള്‍ ആവശ്യപ്പടില്ലെന്നാണ് നേരത്തെ സഞ്ജയ് ദത്ത് പറഞ്ഞിരുന്നത്.
പാകിസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന എ.കെ. 56 തോക്ക് കൈവശം വെച്ചതിന് ആയുധ നിയമപ്രകാരം അഞ്ച് വര്‍ഷത്തെ ശിക്ഷയാണ് സഞ്ജയ് ദത്തിന് വിധിച്ചത്. ഒരു മാസത്തിനകം കീഴടങ്ങണമെന്നായിരുന്നു കോടതി വിധി. കേസില്‍ ശിക്ഷിക്കപ്പെട്ട സൈബുന്നിസ ഖാസിമിയും കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 21 ന് ആണ് സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ സുപ്രീംകോടതി വിധിച്ചത്.
ഈ കേസില്‍ നേരത്തെ പതിനെട്ട് മാസത്തോളം സഞ്ജയ് ദത്ത് ശിക്ഷ അനുഭവിച്ചിരുന്നു. ഇനി മൂന്നു വര്‍ഷത്തോളമാണ് ദത്ത് ശിക്ഷ അനുഭവിക്കേണ്ടത്.

(Visited 10 times, 1 visits today)