കാനഡയില്‍ അല്‍ഖ്വയ്ദയുടെ ട്രെയിന്‍ അട്ടിമറി: രണ്ട് പേര്‍ അറസ്റ്റില്‍

0

cD1hMWQzNjMzZjJkNWM5Y2U3ZWZiOGQ2OWU5NTQ4YTVjZiZnPWFlM2JhM2U2MGQ4ZjE5ZWI1ZmM3YzczZDQ1NDdlNTI4
കാനഡയില്‍ അല്‍ഖ്വയ്ദ ആസൂത്രണ ചെയ്ത ട്രെയിന്‍ അട്ടിമറി സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ ടൊറന്റോ പ്രദേശത്തെ വിഐഎ പാസഞ്ചര്‍ ട്രെയിന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടവരെന്ന് സംശയിക്കുന്ന ചിഹേബ് എസിഗയര്‍, റയീദ് ജാസര്‍ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ ഇവരെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കും.
പിടിയിലായവര്‍ കാനഡ സ്വദേശികള്‍ അല്ലെന്നാണ് വിവരം. ഇറാനിലെ അല്‍ഖ്വയ്ദ ഗ്രൂപ്പാണ് ട്രെയിന്‍ അട്ടിമറിക്കായി ഇവര്‍ക്ക് പിന്തുണ നല്‍കിയതെന്നും പോലീസ് പറയുന്നു. ഒരു പ്രത്യേക ട്രെയിനിനെ ലക്ഷ്യമിട്ടല്ലായിരുന്നു ഇവരുടെ ആക്രമണ പദ്ധതി. എന്നാല്‍ എന്ന് ആക്രമം നടത്താനാണ് പദ്ധതിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

(Visited 6 times, 1 visits today)