കള്ളപ്പണം വെളുപ്പിക്കാന്‍ പൊതുമഖലാബാങ്കുകളും

0

black_money_505_032913085531
സ്വകാര്യ ബാങ്കുകള്‍ക്കു പുറമേ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കുന്നതായി
വെളിപ്പെടുത്തല്‍. കോബ്ര പോസ്റ്റാണ് വീണ്ടും ഒളിക്യാമറ ഓപ്പറേഷന്‍ പുറത്തു വിട്ടിരിക്കുന്നത്. എസ്ബിഐ, ധനലക്ഷ്മി ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ 24 ഓളം സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കുന്നതായുള്ള വാര്‍ത്തയാണ് കോബ്ര പോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. നേരത്തെ രാജ്യത്തെ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകള്‍ എന്നീ മൂന്ന് സ്വകാര്യ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതായുള്ള വാര്‍ത്ത ഇവര്‍ പുറത്തുവിട്ടിരുന്നു.
ഈ ബാങ്കുകള്‍ക്കെതിരെ ആര്‍ബിഐ അന്വേഷണം തുടരുന്നതിനിടെയിലാണ് ഞെട്ടിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കോബ്ര പോസ്റ്റ് വ്യക്തമാക്കി. ഒളി ക്യാമറ അന്വേഷണമാണ് ഇത്തവണയും കോബ്ര പോസ്റ്റ് നടത്തിയത്.
എല്‍ഐസി, സ്‌റ്റേറ്റ് ബാങ്ക് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, യേസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, റിലയന്‍സ് കാപ്പിറ്റല്‍, ബിര്‍ല സണ്‍ലൈഫ്, ഓറിയന്റല്‍ ബാങ്ക്, ധേനാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹാബാദ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഡിസിബി ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എന്നീ ബാങ്കുകളാണ് കള്ളപ്പണം വെളുപ്പിക്കുന്നത്.

(Visited 1 times, 1 visits today)