കളിഅറിയാതെയാണ് പലരും കളികാണാന്‍ വരുന്നത്. മുംബൈ കാണികള്‍ക്ക് നേരേ കോഹ്ലിയുടെ പ്രതിഷേധം

0

virat_022013-1
ഐപിഎല്ലിലെ അഭിമാനപ്പോരാട്ടത്തില്‍ സച്ചിന്റെ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ വിരാട് കോലി ദേഷ്യം തീര്‍ത്തത് മൊത്തം വാങ്കഡെയിലെ കാണികളോട്. വാങ്കഡെയിലെ കാണികള്‍ക്ക് കളിക്കാരെ ബഹുമാനിക്കാന്‍ അറിയില്ലെന്നായിരുന്നു കോലിയുടെ ആക്ഷേപം. താരങ്ങളെ ബഹുമാനിക്കാന്‍ പഠിക്കാന്‍ വേണ്ടി ബാംഗ്ലൂരില്‍ വന്ന് കളി കാണാനും കോലി ആവശ്യപ്പെട്ടു. വിരാട് കോലിയുടെ നേരിട്ടുള്ള ഏറില്‍ അമ്പാട്ടി റായിഡു പുറത്തായതോടെയാണ് കാണികള്‍ കോലിക്കെതിരെ തിരിഞ്ഞത്. കോലി എറിഞ്ഞുകൊള്ളിക്കുമ്പോള്‍ റായുഡു ക്രീസിന് പുറത്തായിരുന്നു. എന്നാല്‍ ക്രിസീല്‍ ബാറ്റ് കുത്താനൊരുങ്ങിയ റായുഡുവിനെ ബൗളര്‍ തടയുകയായിരുന്നു. എന്നാല്‍ വിരാട് കോലി അപ്പീല്‍ ചെയ്ത് ഔട്ട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കാണികള്‍ കോലിയെ കൂക്കിവിളിക്കാന്‍ തുടങ്ങി. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. കളി പോലും അറിയാതെയാണ് വാങ്കഡെയില്‍ ആളുകള്‍ ക്രിക്കറ്റ് കാണാന്‍ വരുന്നത് എന്നും കോലി പറഞ്ഞു. ക്രീസില്‍ എത്തേണ്ടത് ബാറ്റ്‌സ്മാന്റെ പണിയാണ്. ബൗളര്‍ ബോധപൂര്‍വ്വമല്ല ബാറ്റ്‌സ്മാനെ തടഞ്ഞത് സാങ്കേതികതകള്‍ വിവരിച്ച് കോലി കാണികളെ കളിയാക്കി. ബാംഗ്ലൂരിന്റെ ഐ പി എല്‍ താരം മാത്രമല്ല, താന്‍ ഇന്ത്യയുടെ കളിക്കാരനാണെന്നും ഇന്ത്യയ്ക്കുവേണ്ടി നിരവധി മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. നാളെ ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ ഈ കൂക്കിവിളിച്ചവര്‍ തനിക്കുവേണ്ടി കയ്യടിക്കും. ഐ പി എല്‍ ക്രിക്കറ്റ് ലോകാവസാനമല്ലെന്നും വിരാട് കോലി പറഞ്ഞു. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഗൗതം ഗംഭീറുമായി വഴക്കിട്ട വിരാട് കോലി വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.

 

(Visited 1 times, 1 visits today)