കര്‍ണാടക മന്ത്രിസഭാതര്‍ക്കം ; ബിഹാറിലും മന്ത്രിസഭാ രൂപീകരണത്തിന് അനുമതി തേടി ആര്‍ജെഡി ഗവര്‍ണറെ കണ്ടു

0

.
കര്‍ണാടകയിലെ മന്ത്രിസഭാ തര്‍ക്കം ഉത്തരേന്ത്യയിലേക്കും നീങ്ങുകയാണ്. കര്‍ണാടകയിലെ ഗവര്‍ണറുടെ നടപടിക്ക് പിന്നാലെ ബീഹാറിലും മന്ത്രിസഭാ രൂപീകരണത്തിന് അനുവാദം തേടി ആര്‍ജെഡി ഗവര്‍ണറെ കണ്ടു.കര്‍ണാടക ഗവര്‍ണറുടെ നടപടി വിവാദമായതോടെയാണ് സമാന സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡി തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കത്ത് നല്‍കിയത്.
ആര്‍ ജെഡി നേതാവായ തേജസ്വി യാദവും മറ്റു സഖ്യകക്ഷി നേതാക്കളുമാണ് തങ്ങളുടെ അംഗബലം കാണിച്ചുകൊണ്ടുളള കത്ത് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് കൈമാറിയിരിക്കുന്നത്. ബീഹാറിലെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടകയില്‍ ജനാധിപത്യത്തെ കൊലചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുമെന്നും തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
അതേസമയം ബീഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ആര്‍ജെഡിയാണെങ്കിലും ബിജെപിയുടെ നേത്രത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടത്. ആകെ 243 അംഗങ്ങളാണ് ബീഹാറിലുളളത്. അതില്‍ ആര്‍ ജെഡിക്ക് 80 കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള മറ്റു കക്ഷികള്‍ക്കെല്ലാംകൂടി 31 അംഗങ്ങളുമാണുളളത്. 70 അംഗങ്ങളുളള ജെഡി(യു)വും 53 അംഗങ്ങളുളള ബിജെപിയും ചേര്‍ന്നാണ് ഇവിടെ സര്‍ക്കാര്‍ രൂപവത്കരിച്ചട്ടുളളത്.

(Visited 44 times, 1 visits today)