കര്‍ണാടകയില്‍ 66.81 ശതമാനം പോളിങ്

0

ktn
കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 66.81% പോളിങ്‌രേഖപ്പെടുത്തി.സി-വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വെയില്‍ കോണ്‍ഗ്രസിനു സാധ്യത 110-118 സീറ്റുകള്‍. ബിജെപിക്ക് 49-59, ദള്‍ 31-37, കെജെപി 9-13, മറ്റുള്ളവര്‍ 7-11 എന്നിങ്ങനെ. കോലാറില്‍ നേരിയ സംഘര്‍ഷമുണ്ടായി. ബാംഗ്ലൂരില്‍ പല ബൂത്തുകളിലും രാവിലെ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. ഗോവിന്ദരാജനഗറിലെ 92ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് വോട്ടിങ് തുടങ്ങാന്‍ മുക്കാല്‍ മണിക്കൂര്‍ വൈകി. ബാംഗ്ലൂരിലെ പല ബൂത്തുകളിലും പോളിങ് സമയം ആറുമണിവരെയാക്കിയതായി അറിയിപ്പില്ലായിരുന്നു. ഇന്നലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോളിങ് സമയം ആറുമണിവരെയാക്കി ഉത്തരവിറക്കിയത്.

ബാംഗ്ലൂരിലെ മല്ലേശ്വരത്ത് ബിജെപി നേതാവ് വെങ്കയ്യ നായിഡു ക്യൂവില്‍നിന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെ തള്ളിനീക്കിയത് വിവാദമായി. സംഭവത്തെ സിഐടിയു അപലപിച്ചു. ഇവിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓട്ടോ വാടകയ്‌ക്കെടുത്താണ് വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ എത്തിച്ചത്. ഹാസ്സനില്‍ കനത്ത പോളിങ് തുടരുകയാണ്. മുന്‍പ്രധാനമന്ത്രി ദേവെ ഗൗഡയും ഭാര്യയും രാവിലെ 8.45ന് എത്തി വോട്ട് രേഖപ്പെടുത്തി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹോലെനരസിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.ജി.അനുപമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് പ്രാഥമിക ചികില്‍സനല്‍കി വിട്ടയച്ചു.

 

(Visited 5 times, 1 visits today)