കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവര്‍ ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധിക്കണം.

0

കൂടുതല്‍ സമയം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവര്‍ ജാഗ്രത ,പേശീസംബന്ധ അസുഖമായ റിപ്പീറ്റേറ്റീവ് സ്‌ട്രെയ്ന്‍ ഇന്‍ജുറിക്ക് (ആര്‍.എസ്.ഐ.) സാധ്യതയെന്ന് ഡോക്ടര്‍മാര്‍. കഴുത്തിനും തോളെല്ലിനും വേദനയുണ്ടാവുകയാണ് ലക്ഷണങ്ങള്‍ .
ഐ.ടി. കമ്പനികളില്‍ ജോലി ചെയ്യുന്നവരും 25-നും 35-നും ഇടയില്‍ പ്രായമുള്ളവരുമാണ് ഈ രോഗത്തിന്‍റെ ഇരകള്‍. വിശ്രമമില്ലാത്ത കൂടുതല്‍സമയ ജോലിയും മാനസികസമ്മര്‍ദവുമാണ് ഇതിന് കാരണം.

രോഗാവസ്ഥ മനസ്സിലാവാതെ പലരും ഉയര്‍ന്ന അളവിലുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ വേദന താത്കാലികമായി കുറയുമെന്നല്ലാതെ അസുഖം മാറുന്നില്ല. കഴുത്തിനും തോളിനും വരുന്ന നീര്‍വീഴ്ചയും വേദനയുമാണ് ഇതിന്റെ ആദ്യലക്ഷണങ്ങള്‍. നഗരത്തിലെ പല ഐ.ടി. കമ്പനികളിലുമുള്ളവരുടെയും ജോലിസമയം 14 മുതല്‍ 16 മണിക്കൂര്‍ വരെയാണ്. ഒരേ അവസ്ഥയില്‍ ഇരുന്നുള്ള തുടര്‍ച്ചയായ ജോലിയാണ് ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ചിലര്‍ക്ക് കൈവിരലുകളില്‍ തരിപ്പ് അനുഭവപ്പെടുന്നതും ആര്‍.എസ്.ഐ.യുടെ സാധ്യതയിലേക്ക് നയിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പേശീസംബന്ധമായ അസുഖമായ ആര്‍.എസ്.ഐ.ക്ക് മരുന്നുകള്‍ക്ക് പകരം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള വ്യായാമവും ഫിസിയോതെറാപ്പിയുമാണ് പ്രയോജനകരം. മൂന്നാഴ്ച മുതല്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്നവയാണ് ഇവയുടെ ലക്ഷണങ്ങള്‍. ശ്രദ്ധിക്കാതെ വിടുന്നവര്‍ക്ക് രോഗം ഗൗരവപ്രശ്‌നങ്ങളിലേക്ക് നയിക്കും .

അസുഖം വന്നവരും ഇനി വരാതിരിക്കാനും കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ വിരലുകള്‍ ഉപയോഗിക്കുന്നതിന് പകരം പെന്‍ ഉപയോഗിക്കണമെന്നും 15-20 ഡിഗ്രി ചായ് വില്‍ ഇരിക്കുന്നതാണ് ഉചിതമെന്നും ഡോക്ടര്‍മാര്‍നിര്‍ദേശിക്കുന്നു.

(Visited 2 times, 1 visits today)