കടല്‍ക്കൊല: കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കും

0

marകടല്‍ക്കൊല കേസിന്റെ അന്വേഷണവും വിചാരണയും സംബന്ധിച്ച കാര്യങ്ങളില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. ഇതു സംബന്ധിച്ച നടപടികള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. അന്വേഷണം എന്‍ഐഎയില്‍ നിന്ന് സിബിഐയ്ക്ക് കൈമാറില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണയ്ക്ക് പ്രത്യേകകോടതി ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഇന്ന് തീരുമാനമുണ്ടാകുക.
കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിക്കന്നതുള്‍പ്പെടുള്ള കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ എന്‍ഐഎ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു മാസത്തിനകം എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിക്കും. കേസ് സിബിഐക്ക് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. വധശിക്ഷ ലഭിക്കുന്ന സുവ നിയത്തിലെ വകുപ്പുകള്‍ എന്‍ഐഎ നാവികര്‍ക്കെതിരെ ചുമത്തിയതിനാലാണ് അന്വേഷണം സിബിഐക്ക് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. എന്‍ഐഎ അന്വേഷണത്തെ നേരത്തെ എതിര്‍ത്ത ഇറ്റലി നിലപാട് ആവര്‍ത്തിക്കാനാണ് സാധ്യത.
എന്‍ഐഎയുടെ അന്വേഷണം വധശിക്ഷ ഉണ്ടാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന് വിരുദ്ധമാണെന്നാണ് ഇറ്റലിയുടെ വാദം.

 

(Visited 1 times, 1 visits today)