ഐപിഎല്‍; ആദ്യ മല്‍സരം കൊല്‍ക്കത്തയ്ക്ക്

0

kkr-logo-250

ഐപിഎല്‍ ആറാം സീസണിലെ ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 6 വിക്കറ്റിനാണ്് കൊല്‍ക്കത്ത തോല്‍പിച്ചത്. 29 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്.
129 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടചത്തില്‍ ലക്ഷ്യം കണ്ടു.
ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍ലസെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടിയ കൊല്‍ക്കത്ത ഡെവിള്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബ്രെറ്റ് ലീയുടെയും സുനില്‍ നരേന്റെയും രജത് ഭാട്ടിയുടെയും തകര്‍പ്പന്‍ ബൗളിങ്ങാണ് ഡെവിള്‍സിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
ബ്രെറ്റ് ലീയുടെ ആദ്യ പന്തില്‍ തന്നെ ഉന്‍മുക്ത് ചന്ത് ബൗള്‍ഡാവുകയായിരുന്നു.
ബ്രെറ്റ്‌ലീ രണ്ടു വിക്കറ്റു നേടിയപ്പോള്‍ സുനില്‍ നരേന്‍ നാലും രജത് ഭാട്യ രണ്ടും വിക്കറ്റുകള്‍ നേടി. 66 റണ്‍സെടുത്ത ഡെല്‍ഹി നായകന്‍ മഹേല ജയവര്‍ധനയ്ക്കു മാത്രമാണ് കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ബൗളിങ്ങിനും മുമ്പില്‍ പിടിച്ചുനില്‍ക്കാനായാത്. ഒരു സിക്‌സറും 9 ബൌണ്ടറിയുടേയും അകമ്പടിയോടെയായിരുന്നു ജയവര്‍ധനയുടെ 66 റണ്‍സ് സമ്പാദ്യം. 21 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ക്കും നായകനുമൊഴികെ ഡെവിള്‍സിന്റെ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ഉന്മുക്ത് ചന്ദ്, ആശിഷ് നെഹ്‌റ, ഉമേഷ് യാദവ് എന്നിവര്‍ പൂജ്യത്തിനായാണ് പുറത്തായത്.

(Visited 4 times, 1 visits today)