ആമിയായി വേഷമിടാന്‍ വിദ്യാബാലനില്ല

0
1
FilmiTadka, the Big Daddy to tame all the bitches and pompous assess has arrived. We are about the bluntest journalism Indian Film Industry has ever seen. We will reveal every secret of Indian stars, their scandals, all the goods and bads of the world of cinema. We are not about dumbass journalism, where Kal se lekar Aaj Tak all have shown how Aishwarya is pregnant at least 100 times every day as ‘breaking news’, NO, Never. But yes, we will be asking questions like why it happens that scandals never leave our stars why it happens that they all condemn it still become a part of it every time? After all it is showbiz, they like it, they won’t be paid if their faces are not out here in the media. Well they want it, right? We will give them what they want, but the rules are not set out by them this time it is the other way around. From their waste sizes to their sexual fantasies and career fears, from Rakhi Sawant to Aishwarya Rai, from Emraan to Amir, no one’s safe now, watch out kids run to mommies, FilmiTadka is here.

ഒടുവില്‍ ആ കാര്യത്തിന് ഒരു തീരുമാനമായി. കമല്‍ചിത്രത്തില്‍ വിദ്യാബാലന്‍ ഇല്ലെന്ന് ഉറപ്പായി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാകാനുള്ള നീക്കം ബോളിവുഡ് സൂപ്പര്‍നായിക വിദ്യാബാലന്‍ ഉപേക്ഷിച്ചു. കമലാദാസിന്റെ ജീവിത കഥ പറയുന്ന ആമി എന്ന കമല്‍ ചിത്രത്തില്‍ നിന്നുമാണ് വിദ്യാബാലന്‍ ഒടുവില്‍ പിന്മാറിയതായി വ്യക്തമാക്കിയത്.
ഔദ്യോഗികമായി വിവരം പുറത്തുവിട്ടിരിക്കുന്നത് വിദ്യയുടെ വക്താവാണ്. വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. സിനിമയുടെ കഥ താരത്തിന് ഇഷ്ടമായെന്നും സിനിമ ചെയ്യാനും ഇഷ്ടമായിരുന്നെന്നും വ്യക്തമാക്കിയ വക്താവ് ഇപ്പോള്‍ പറയുന്നത് കഥയില്‍ അവസാനമായി കൂട്ടിച്ചേര്‍ത്ത് ഫൈനല്‍ രൂപത്തിലായ തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നും അതുകൊണ്ടാണ് നോ പറഞ്ഞതെന്നുമാണ്.
തുടക്കം മുതല്‍ ആകാംഷാഭരിതയായി കഥാപാത്രത്തിന്റെ വ്യക്തത രൂപപ്പെടുത്താന്‍ സംവിധായകനും തിരക്കഥാകൃത്തുമായി നിരന്തരം ബന്ധപ്പെട്ടകൊണ്ടിരുന്ന താരം പെട്ടെന്ന് ഒരു ദിവസം സിനിമയില്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞിരിക്കുന്നത് വിദ്യയുടെ മലയാള പ്രവേശം കാണാന്‍ കാത്തിരുന്ന ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തുമായും നടത്തിയിരുന്ന ചര്‍ച്ചകള്‍ പോലും താരത്തെ അലോസരപ്പെടുത്തുന്നുണ്ടത്രേ.
വിദ്യ കമലിന്റെ സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമുള്ള അഭിപ്രായ വ്യത്യാസമാണെന്ന അഭ്യൂഹവും ശക്തമാണ്. വിദ്യ മോഡിയുടെ ശക്തനായ ആരാധികയും കമല്‍ ശക്തമായി മോഡിയെ എതിര്‍ക്കുന്നയാളുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ചുമതലയുള്ളയാളാണ് വിദ്യാബാലന്‍. കമലാകട്ടെ മോഡിയെ വിമര്‍ശിക്കുന്നതില്‍ ബിജെപിക്കാരുടെ കണ്ണിലെ കരടും.
തീയറ്ററുകളിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിന്റെ നിലപാടുകള്‍ക്കെതിരേ ബിജെപി നേതാക്കള്‍ ശക്തമായി രംഗത്ത് വരികയും കമലിനെ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളായി ചിത്രീകരിക്കുകയും പാകിസ്താനിലേക്ക് കമല്‍ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വിദ്യയുടെ കേന്ദ്രങ്ങള്‍ തള്ളിയിട്ടുണ്ട്. എന്നാല്‍ വിദ്യ സിനിമയില്‍ നിന്നും പിന്മാറുന്നതിന് കാരണം രാഷ്ട്രീയ വ്യത്യാസങ്ങള്‍ അല്ലെന്നും അവരുടെ വക്താവ് പറയുന്നുണ്ട്. ചെയ്യുന്ന സിനിമയുടെ സംവിധായകരെയും നിര്‍മ്മാണ ടീമിനെയും അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് വിദ്യ. എന്നാല്‍ ഈ സിനിമയില്‍ നിന്നും പിന്മാറുന്നതിന് കാരണം തികച്ചും പ്രൊഫഷണല്‍ ആണ്. അല്ലാതെയുള്ള പ്രചരണമെല്ലാം തെറ്റാണെന്നും പറയുന്നു.
പാതിമലയാളിയായ വിദ്യാബാലന്‍ കേരളത്തില്‍ ഒരു പുരസ്‌ക്കാര പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് കമലിന്റെ ആമിയില്‍ അഭിനയിക്കുന്ന വാര്‍ത്ത പ്രചരിച്ചത്. കമല്‍ അന്ന് സിനിമ പ്രഖ്യാപിച്ചിട്ട് പോലുമില്ലായിരുന്നു. പിന്നീട് മാധവിക്കുട്ടിയാകാന്‍ സമ്മതിച്ചതിന് പിന്നാലെ കഥാപാത്രത്തിനായി നന്നായി ഗൃഹപാഠം ചെയ്തു വരികയുമായിരുന്നു താരം. ഇതിനിടയിലാണ് അവസാന സ്‌ക്രിപ്റ്റ് ശരിയായില്ല എന്ന കാരണവുമായി താരം സിനിമ വേണ്ടെന്ന് വെച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് വിദ്യയ്ക്ക് കമലിന്റെ സിനിമ നഷ്ടമാകുന്നത്. ലോഹിതദാസ് പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും പ്രധാന താരങ്ങളാക്കി എടുത്ത ചക്രം സിനിമ ആദ്യം ചെയ്യാനിരുന്നത് കമലായിരുന്നു. മോഹന്‍ലാലിന്റെ നായികയാക്കി വിദ്യയെ മലയാളത്തിലൂടെ സിനിമയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കം പക്ഷേ വേണ്ടെന്നു വെയ്ക്കുകയായിരുന്നു. പിന്നീട് ബോളിവുഡിലേക്ക് പോയ വിദ്യ വന്‍ നായികയായി മാറുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ