ഗില്ലും രഹാനെയും എവിടെ?

0
28

ഇന്ത്യയുടെ വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തില്‍ നിന്ന് യുവതാരം ശുഭ്മാന്‍ ഗില്ലിനേയും അജിങ്ക്യ രഹാനയേയും ഒഴിവാക്കിയതിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇരുവരെയും ഉള്‍പ്പെടുത്താത്തത് തന്നെ അമ്പരപ്പിച്ചെന്ന് ഗാംഗുലി പറഞ്ഞു. എല്ലാ ഫോര്‍മാറ്റിലും കുറച്ച് പേരെ കളിക്കുന്നുള്ളൂവെന്നും അത് മാറി എല്ലാ ഫോര്‍മാറ്റിലും ഒരെ താരങ്ങളെ ഉള്‍പ്പെടുത്തണമെന്നും ഗാംഗുലി പറഞ്ഞു.

കളിക്കാരില്‍ ആത്മവിശ്വാസവും താളവും കണ്ടെത്താന്‍ ഉപകരിക്കുമെന്നും ഗാംഗുലി പറയുന്നു. നിലവില്‍ രവീന്ദ്ര ജഡേജ, വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍ എന്നിവരാണ് വിന്‍ഡീസുമായുള്ള പരമ്പരയിലെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത്.

എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തില്‍ വിന്‍ഡീസ് പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗാംഗുലി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ലോകകപ്പിലെ പരാജയത്തിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരക്കാണ് ഒരുങ്ങുന്നത്. അതേസമയം വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഗില്ലിനെ ഒഴിവാക്കിയത് പലരും ചോദ്യം ചെയ്‌തെങ്കിലും അജിങ്ക്യ രഹാനയെ ഉള്‍പ്പെടുത്താത്തതില്‍ ആശങ്ക പ്രകടിപ്പിക്കുന്നത് ഇത് ആദ്യമാണ്.

വിന്‍ഡീസ് എയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു ശുഭ്മാന്‍ ഗില്‍. അതേസമയം രഹാനയെപ്പോലൊരു മധ്യനിര ബാറ്റ്‌സ്മാനെയാണ് ഇന്ത്യക്ക് ആവശ്യമെന്നും ലോകകപ്പില്‍ ഇത്തരത്തിലൊരു താരമുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഗുണമായേനെയെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. ടി20, ഏകദിനം, ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് വിന്‍ഡീസുമായി കളിക്കാനുള്ളത്. പരമ്പര അടുത്ത മാസം തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.