കനത്ത മഴയില്‍ കാഴ്ച മറഞ്ഞു; വാഹനങ്ങള്‍ കൂട്ടിയിടിച്ചു

0
34

ഒരു ഇടവേളക്ക് ശേഷം മുംബൈയില്‍ വീണ്ടും കനത്ത മഴ. കാഴ്ച മറയ്ക്കുന്ന കനത്ത മഴ കാരണം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ അന്ധേരിയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു.

10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ രാത്രി മുഴുവന്‍ പെയ്ത മഴയില്‍ മുംബൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ഇന്ന് പുലര്‍ച്ച 5.30 വരെയുള്ള മൂന്ന് മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 51 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇത് മുംബൈയില്‍ സാധാരണ പെയ്യുന്ന ശരാശരി മഴയേക്കാള്‍ അഞ്ചിരട്ടിയാണ്.മുംബൈയില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നോര്‍ത്ത് മുംബൈയിലെ സിയോന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കുകള്‍ വെള്ളത്തിനടിയിലാണ്. ഈ മാസം ആദ്യം മുംബൈയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും പെയ്ത മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 25 പേര്‍ കൊല്ലപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.