കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു

0
18

കര്‍ണാടക രാഷ്​ട്രീയത്തില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വിമത എം.എല്‍.എമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. എം.എല്‍.എമാരെ പാര്‍പ്പിച്ച മുംബൈയിലെ റിസോര്‍ട്ടിന്​ കൂടുതല്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്​.

തങ്ങള്‍ക്ക്​ ഭീഷണിയുണ്ടെന്ന്​ കാണിച്ച്‌​ മുംബൈ പൊലീസ്​ കമീഷണര്‍ക്ക് പത്ത്​ എം​.എല്‍.എമാര്‍ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാറിനെ റിസോര്‍ട്ടില്‍ പ്രവേശിപ്പിക്കരുതെന്നും ആവശ്യമുയര്‍ത്തിയിട്ടുണ്ട്​.

അതേസമയം, വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനായി ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തിയിട്ടുണ്ട്​. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഉത്തരവാദിത്തം നിറവേറ്റാനാണ്​ വന്നതെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ജെ.ഡി.എസ്​ എം.എല്‍.എ ശിവലിംഗ ഗൗഡയും ശിവകുമാറിനൊപ്പമുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.